Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ത്യ അത്താഴം: സിപിഎം കുരുക്കില്‍

CPM-Christ-board
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രം മോര്‍ഫ് ചെയ്ത് ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം. ബോര്‍ഡിനെതിരെ വിവിധ ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തു വന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതിന് പിന്നില്‍ തങ്ങളല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ സിപിഎം നേതൃത്വം.

'അവസാനത്തെ അത്താഴം' ചിത്രീകരിച്ച ബോര്‍ഡ് സ്ഥാപിച്ചത് തങ്ങളല്ലെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് സി.പി.എം. ജില്ലാനേതൃത്വം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അതിനിടെ അന്ത്യ അത്താഴത്തെ വികലമാക്കിയത് ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്നാരോപിച്ച് യുഡിഎഫും രംഗത്തെത്തിയത് സിപിഎമ്മിനെ കുരുക്കിലാക്കി.

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ ഫോട്ടോ പ്രദര്‍ശനത്തില്‍ മാര്‍ക്‌സിനും എംഗല്‍സിനുമൊപ്പം യേശുക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് മുന്‍പ് വിവാദമായിരുന്നു. യേശുവിനെ വിമോചന പോരാളിയായാണ് തങ്ങള്‍ കാണുന്നതെന്ന് പറഞ്ഞ് സിപിഎം ഇതില്‍ നിന്ന് തലയൂരുകയായിരുന്നു.

ഇതിന് പിന്നാലെയാണ് ക്രിസ്തുമത വിശ്വാസികള്‍ പരിപാവനമായി കാണുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രം 'ലാസ്റ്റ് സപ്പര്‍ (അവസാന അത്താഴം) മോര്‍ഫ് ചെയ്ത് വികലമാക്കിയെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇതു മുതലാളിത്തത്തിന്റെ അവസാന അത്താഴം.... പ്രത്യാശ മാര്‍ക്‌സിസത്തില്‍ മാത്രം എന്ന അടിക്കുറിപ്പോടെ തിരുവനന്തപുരത്ത് പലയിടത്തും സ്ഥാപിയ്ക്കപ്പെട്ട ചിത്രം വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് എടുത്തുമാറ്റിയിരുന്നു.

ക്രൈസ്തവ ഭൂരിപക്ഷമേഖലയായ പിറവം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പാര്‍ട്ടി ഇത്തരമൊരു നീക്കം നടത്തിയതെന്ന പ്രചരണം ശക്തമാണ്. കൂടുതല്‍ ജനങ്ങളെ പാര്‍ട്ടിയിലേയ്ക്ക് അടുപ്പിക്കാനും ക്രൈസ്തവ മേഖലകളില്‍ മുന്നേറ്റം നടത്താനും ഉദ്ദേശിച്ച് പാര്‍ട്ടി നടത്തിയ നീക്കം അവര്‍ക്ക് തിരിച്ചടിയായതായും വിലയിരുത്തപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+