കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍: അഞ്ചു പ്രതികള്‍ കുറ്റക്കാര്‍

  • By Nisha Bose
Google Oneindia Malayalam News

Kiliroor-Shari
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ പീഡനക്കേസില്‍ അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്‌ടെത്തി. അതേസമയം ശക്തമായ തെളിവുകളുടെ അഭാവത്തില്‍ ഏഴാം പ്രതി സോമനെ കോടതി വെറുതെ വിട്ടു.

ആകെ ഏഴ് പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ രണ്ടാംപ്രതിയും ശാരിയുടെ കുട്ടിയുടെ പിതാവുമായ പ്രവീണ്‍, കൊച്ചുമോന്‍, ലതാനായര്‍, മനോജ്, പ്രശാന്ത് എന്നിവര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്‌ടെത്തി.

ഇവരുടെ ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. ഒന്നാം പ്രതി ഓമനക്കുട്ടിയെ കേസ് അന്വേഷിച്ച സി.ബി.ഐ സംഘം മാപ്പുസാക്ഷിയാക്കിയിരുന്നു. കേസില്‍ പ്രതികള്‍ക്ക് പറയാനുള്ളതുകൂടി കേട്ടശേഷമാണ് വിധി പറയുന്നത് ബുധനാഴ്ചത്തേയ്ക്ക് മാറ്റാന്‍ കോടതി തീരുമാനിച്ചത്. ഭര്‍ത്താവിന് അസുഖമാണെന്നും അതുകൊണ്ട് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ലതാ നായര്‍ കോടതിയോട് അപേക്ഷിച്ചു.

ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി 2003 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളം വിവിധ സ്ഥലങ്ങളില്‍ പാര്‍പ്പിച്ച് ശാരിയെ പീഡിപ്പിച്ചതും ഒടുവില്‍ ശാരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചതുമാണ് കേസിന് ആധാരം.

2011 ഒക്‌ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസില്‍ 67 സാക്ഷികളെ വിസ്തരിച്ചിരുന്നു. സംഭവസമയത്ത് ഡിഐജിയായിരുന്ന ഐജി ശ്രീലേഖ, ശാരിയുടെ മരണമൊഴിയെടുത്ത മജിസ്‌ട്രേറ്റ് കെ.പി.പ്രസന്നകുമാരി തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നു. വിഐപി ഇടപെടല്‍ അടക്കമുള്ള ആരോപണങ്ങള്‍ക്കും വിചാരണവേളയില്‍ പ്രാധാന്യം നഷ്ടപ്പെട്ടുവെന്നതും ശ്രദ്ധേയമായി.

English summary
The CBI court has found 5 accused in the sensational Kiliroor case guilty of crime. Charges of rape, kidnapping and conspiracy were booked against them.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X