ഇടുക്കി: സൂര്യനെല്ലി കേസില്‍ പീഡനത്തിരയായ പെണ്‍കുട്ടിയെ സാമ്പത്തിക തിരിമറിക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. സര്‍ക്കാര്‍ ജോലിയിലിരിക്കെ സാമ്പത്തിക തിരിമറി നടത്തിയെന്നതാണ് പെണ്‍കുട്ടിയ്‌ക്കെതിരായ കേസ്.
സെയില്‍സ് ടാക്‌സ് ഓഡിറ്റിംഗ് പരിശോധനയില്‍ പെണ്‍കുട്ടി 2,26,020 രൂപയുടെ തിരിമറി നടത്തിയതായി മുന്‍പ് കണ്‌ടെത്തിയിരുന്നു. തുടര്‍ന്ന് പണം തിരിച്ചടച്ചു.
എങ്കിലും വിശ്വാസവഞ്ചനാക്കുറ്റം നിലനില്‍ക്കുന്നുണ്ടെന്നും അതിനാലാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.