ഫിലിപ്പീന്‍സില്‍ ഭൂചലനം, ഏഴു മരണം

ആരാധനാലയത്തിലെ മതില്‍ തകര്‍ന്നു വീണ് ഒരു കുട്ടിയടക്കം ആറുപേരും സ്‌കൂളിലെ കോണ്‍ക്രീറ്റ് കൂര തകര്‍ന്ന് വീണ് ഒരു കുട്ടിയും മരിച്ചു. ടയസാന്‍ നഗരത്തില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ അകലെയായി കടലിലാണ് ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് പ്രാദേശിക കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.
തുടര്‍ച്ചയായി ചലനങ്ങളുണ്ടാക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. റോഡുകളിലും കെട്ടിടങ്ങളിലും വിള്ളലുകള്‍ വീണിട്ടുണ്ട്. ഏകദേശം 70 മൈല്‍ ചുറ്റളവിലാണ് കമ്പനം അനുഭവപ്പെട്ടത്.












Click it and Unblock the Notifications