മണപ്പുറത്തിന്റെ ഫണ്ട് ശേഖരണം നിയമവിരുദ്ധം

പൊതുജനങ്ങളില്‍ നിന്നും മണപ്പുറത്തിന്റെ വിവിധ ശാഖകളിലൂടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചതിനുശേഷം നല്‍കുന്ന റസീറ്റ് മണപ്പുറം അഗ്രോ ഫാമിന്റെതാണ്. അഗ്രോ ഫാം എന്നത് വിപി നന്ദകുമാര്‍ എന്നയാളുടെ പേരിലുള്ള സ്വകാര്യസ്വത്താണ്-ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനികളിലൊന്നാണ്. മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്റ് ലീസിങ് എന്ന പേരില്‍ നേരത്തെ അറിയപ്പെട്ടിരുന്ന കമ്പനി നോണ്‍ ഡിപ്പോസിറ്റ് ടേക്കിങ്, നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി എന്ന കാറ്റഗറിയിലാണ് ഇപ്പോഴുള്ളത്. നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബെഞ്ചറുകളിലൂടെ മാത്രമാണ് കമ്പനി ഇപ്പോള്‍ പണം സ്വീകരിക്കുന്നത്.
കമ്പനി വന്‍തോതില്‍ പരസ്യം നല്‍കുന്നതിനാല്‍ റിസര്‍വ ബാങ്ക് ഉത്തരവിറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രാധാന്യത്തോടെ പുറത്തുവിടാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications