കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണപ്പുറത്തിന്റെ ഫണ്ട് ശേഖരണം നിയമവിരുദ്ധം

Google Oneindia Malayalam News

Manappuram fraud
മുംബൈ: മണപ്പുറം ഫിനാന്‍സിലോ ഗ്രൂപ്പ് കമ്പനികളിലോ പണം നിക്ഷേപിക്കുന്നവര്‍ക്ക്‌ റിസര്‍വ്ബാങ്ക് മുന്നറിയിപ്പ് നല്‍കി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 അനുസരിച്ച് നിക്ഷേപങ്ങള്‍ വാങ്ങാനോ പുതുക്കാനോ സ്ഥാപനത്തിന് അനുമതിയില്ലെന്നാണ് ബാങ്ക് 2012 ഫെബ്രവരി ആറിന് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. മണപ്പുറം ഫിനാന്‍സിന്റെ പേരിലോ മണപ്പുറം ഗ്രോ ഫാം(മാഗ്രോ) എന്ന പേരിലോ നേരിട്ട് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് കേന്ദ്രബാങ്ക് വ്യക്തമാക്കി.

പൊതുജനങ്ങളില്‍ നിന്നും മണപ്പുറത്തിന്റെ വിവിധ ശാഖകളിലൂടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചതിനുശേഷം നല്‍കുന്ന റസീറ്റ് മണപ്പുറം അഗ്രോ ഫാമിന്റെതാണ്. അഗ്രോ ഫാം എന്നത് വിപി നന്ദകുമാര്‍ എന്നയാളുടെ പേരിലുള്ള സ്വകാര്യസ്വത്താണ്-ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനികളിലൊന്നാണ്. മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്റ് ലീസിങ് എന്ന പേരില്‍ നേരത്തെ അറിയപ്പെട്ടിരുന്ന കമ്പനി നോണ്‍ ഡിപ്പോസിറ്റ് ടേക്കിങ്, നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി എന്ന കാറ്റഗറിയിലാണ് ഇപ്പോഴുള്ളത്. നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബെഞ്ചറുകളിലൂടെ മാത്രമാണ് കമ്പനി ഇപ്പോള്‍ പണം സ്വീകരിക്കുന്നത്.

കമ്പനി വന്‍തോതില്‍ പരസ്യം നല്‍കുന്നതിനാല്‍ റിസര്‍വ ബാങ്ക് ഉത്തരവിറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രാധാന്യത്തോടെ പുറത്തുവിടാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല.

റിസര്‍വ് ബാങ്ക് ലിങ്ക്‌

English summary
The Reserve Bank has stated that acceptance of deposits either by Manappuram Finance Limited or by Manappuram Agro Farms (MAGRO) is punishable with imprisonment and has cautioned members of public that those who deposit money with Manappuram Finance Limited or MAGRO do so at their own risk.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X