സഭയ്ക്കുള്ളില്‍ പോണ്‍ കണ്ട മന്ത്രിമാര്‍ കുടുങ്ങി
ബാംഗ്ലൂര്‍: സംസ്ഥാന നിയമസഭക്കുള്ളിലിരുന്ന് അശ്ലീലചിത്രം കണ്ട രണ്ടു മന്ത്രിമാരെ കൈയോടെ പിടികൂടി. റിപ്പബ്ലിക് ദിനത്തില്‍ ബിജാപൂര്‍ ജില്ലയിലെ സിന്ദഗിയില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയതിനെ കുറിച്ച് ചൂടേറിയ ചര്‍ച്ച നടക്കുമ്പോള്‍ ബിജെപി അംഗങ്ങള്‍ പോണ്‍ സിനിമ കണ്ട് രസിക്കുകയായിരുന്നു.
സംസ്ഥാന സഹകരണ മന്ത്രിയായ ലക്ഷ്മണ്‍ സാവ്ദിയും വനിതാ-ശിശുക്ഷേമ മന്ത്രി സിസി പാട്ടീലും മൊബൈലില്‍ അശ്ലീലദൃശ്യങ്ങള്‍ കാണുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു.
പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും ജനതാദള്‍ സെക്കുലര്‍ നേതാവ് വൈഎസ്‌വി ദത്തയും രണ്ടു മന്ത്രിമാരും ഉടന്‍ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളാണ് മന്ത്രിമാരെ തിരഞ്ഞെടുത്തത്. നിയമസഭക്കുള്ളിലിരുന്ന് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ജനങ്ങളെ കളിയാക്കുന്നതിനു തുല്യമാണ്.
ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ കൊണ്ട് നാണംകെട്ട ബിജെപി സര്‍ക്കാറിന് പുതിയ വിവാദം വലിയ വെല്ലുവിളിയാകുമെന്ന കാര്യം തീര്‍ച്ചയാണ്.












Click it and Unblock the Notifications