രാഷ്ട്രീയത്തിലിറങ്ങാന്‍ സമ്മര്‍ദ്ദമുണ്ട്: വാധ്ര

എല്ലാത്തിനും ഒരു സമയമുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. രാഷ്ട്രീയത്തിലേക്കിറങ്ങുന്നുണ്ടെങ്കില്‍ അത് വ്യക്തമായ ലക്ഷ്യത്തോടുകൂടിയായിരിക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങേണ്ടി വന്നാല്‍ അത് ബിസിനസ്സുകാരന്‍ എന്ന കുപ്പായം അഴിച്ചുവെച്ചതിനുശേഷം മാത്രമായിരിക്കും-എന്‍ഡിടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വാധ്ര ഇക്കാര്യം പറഞ്ഞത്.
മുഴുവന്‍ ശ്രദ്ധയും നല്‍കേണ്ട മേഖലയാണ് രാഷ്ട്രീയം. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചെയ്യുന്ന ജോലിയെ കൂടുതല്‍ ഗൗരവത്തോടെ കാണണം. മാറ്റം സ്വാഭാവികമായും കടന്നു വരും.
അതേ സമയം ഭര്‍ത്താവിന്റെ അഭിപ്രായപ്രകടനത്തിന് വിരുദ്ധമായ നിലപാടാണ് പ്രിയങ്കയ്ക്കുള്ളത്. വാസ്തവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഉള്‍കൊണ്ടതില്‍ പിഴവ് സംഭവിച്ചതാണ്. റോബര്‍ട്ട് നല്ലൊരു ബിസിനസ്സുകാരനാണ്. അദ്ദേഹം ആ ജോലി ഉപേക്ഷിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.












Click it and Unblock the Notifications