ചാലക്കുടിപ്പുഴയില്‍ 3പേര്‍ മുങ്ങിമരിച്ചു Kerala
oi-Greeshma
Published: Tuesday, February 7, 2012, 16:00 [IST]
തൃശ്ശൂര്‍: ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ഷെയ്ക് ഷിഹാദ്, ബിനു, അഷ്‌റഫ് എന്നിവരാണ് മരിച്ചത്.
അങ്കമാലി കറുക്കുറ്റി എസ്.സി.എം.എസ് എന്‍ജിനീയറിങ്ങ് കോളജിലെ വിദ്യാര്‍ത്ഥികളാണിവര്‍. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പത്തംഗസംഘം പുഴക്കരയിലെത്തിയത്.
അരമണിക്കൂറിനകം തന്നെ മൂന്നു വിദ്യാര്‍ത്ഥികളും ഒഴുക്കില്‍പെടുകയായിരുന്നു. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കണ്ടെത്തി.
English summary
Three students were drowned today in the Chalakudy River in Thrissur district. All three were automobile engineering students of SCMS at Karukutti, Angamali in Ernakulam district.,