കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്തുവിനെ വിപ്ലവകാരിയാക്കിയതില്‍ തെറ്റില്ല

  • By Nisha Bose
Google Oneindia Malayalam News

PJ Joseph
കൊച്ചി: സിപിഎം ക്രിസ്തുവിനെ വിപ്ലവകാരിയും മാര്‍ഗദര്‍ശിയുമായി ചിത്രീകരിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് മന്ത്രി പിജെ ജോസഫ്. എന്നാല്‍ ക്രിസ്തുവിനെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്നും ജോസഫ് പറഞ്ഞു.

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ ഫോട്ടോ പ്രദര്‍ശനത്തില്‍ മാര്‍ക്‌സിനും എംഗല്‍സിനുമൊപ്പം യേശുക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് മുന്‍പ് വിവാദമായിരുന്നു. യേശുവിനെ വിമോചന പോരാളിയായാണ് തങ്ങള്‍ കാണുന്നതെന്ന് പറഞ്ഞ് സിപിഎം ഇതില്‍ നിന്ന് തലയൂരുകയായിരുന്നു.

ഇതിന് പിന്നാലെ ക്രിസ്തുമത വിശ്വാസികള്‍ പരിപാവനമായി കാണുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രം 'ലാസ്റ്റ് സപ്പര്‍ (അവസാന അത്താഴം) മോര്‍ഫ് ചെയ്ത് വികലമാക്കിയെന്ന ആരോപണം ഉയര്‍ന്നതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.അന്ത്യ അത്താഴത്തെ വികലമാക്കിയത് െ്രെകസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്നാരോപിച്ച് യുഡിഎഫും രംഗത്തെത്തിയിരുന്നു.

English summary

 PJ Joseph supported poster claiming Jesus Christ “revolutionary leader”. At the same time the Christian community in Kerala has condemned the Communist Party of India (Marxist) for putting up billboards depicting Jesus Christ as US President Barack Obama and Indian politicians as his apostles.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X