ഇറാന്‍ ബിബിസി റിപ്പോര്‍ട്ടര്‍മാരെ അറസ്റ്റ് ചെയ്തു

വാര്‍ത്തകള്‍ ശേഖരിക്കുകയും ചാനലിനുവേണ്ടി ആളുകളെ കണ്ടെത്തുകയും പരിശീലനം നല്‍കുകയും ഇതുമായി ബന്ധപ്പെട്ട് വിദേശയാത്രകള്‍ക്ക് അവസരമൊരുക്കി കൊടുക്കുകയും ചെയ്ത കുറ്റത്തിനാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് മെഹ്ര്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
2009 മുതല്‍ ഈ ലേഖകര്‍ ബിബിസിയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. പല മാധ്യമപ്രവര്‍ത്തരെയും വശീകരിച്ചു വശത്താക്കാനും ഈ സംഘത്തിനു സാധിച്ചിട്ടുണ്ട്. അഭിപ്രയാസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനുമെതിരായ വെല്ലുവിളിയാണ് ഈ നീക്കമെന്ന് ബിബിസി കുറ്റപ്പെടുത്തി. അതേ സമയം ബിബിസി പ്രവര്‍ത്തകര്‍ വാര്‍ത്ത ഉണ്ടാക്കുന്നതിനേക്കാള്‍ സമയം ഇറാന്റെ കാര്യങ്ങള്‍ ഇന്റലിജന്റ്‌സ് വിഭാഗത്തിനു ചോര്‍ത്തി കൊടുക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ഇറാന്‍ ആരോപിച്ചു.












Click it and Unblock the Notifications