ഒരു ദിവസത്തെ ഭക്ഷണത്തിനായി സര്‍ക്കോസിക്ക് 7ലക്ഷം

ഒരു ദിവസത്തെ ഭക്ഷണത്തിനു മാത്രമായി ഏതാണ്ട് 754, 500 രൂപയാണ് ഫ്രഞ്ച് പ്രസിഡന്റ് ചെലവഴിക്കുന്നത്. സോഷ്യലിസ്റ്റ് എംപി റെനെ ഡൊസെയ്‌റി പുറത്തിറക്കിയ 'മണി ഫ്രം ദ സ്‌റ്റേറ്റ്' എന്ന പുസ്തകത്തിലാണ് ഇക്കാര്യം വിവരിച്ചിരിക്കുന്നത്.
പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നു പുറത്തേയ്ക്കുള്ള യാത്രകള്‍ക്കായി 121 ആഢംബര കാറുകളാണ് സര്‍ക്കോസിയ്ക്കുള്ളത്. മുന്‍ഗാമിയായ ജാക്വസ് ഷിറാക്കിനുണ്ടായിരുന്നതിന്റെ ഇരട്ടിയിലേറെ ആഢംബര കാറുകളാണ് സര്‍ക്കോസി സൂക്ഷിക്കുന്നത്. ഇതിന്റെ എല്ലാം ചെലവ് വഹിക്കുന്നത് രാജ്യമാണെന്നും പുസ്തകത്തില്‍ പറയുന്നു.
കാറുകള്‍ ഇന്‍ഷ്വര്‍ ചെയ്യാനായി മാത്രം എഴുപത്തിയേഴ് ലക്ഷത്തിലധികം രൂപ ചെലവിടുന്നുണ്ട്. ഇന്ധനത്തിന്റെ തുക വേറെയും. എയര്‍ബസ് എ330 എന്ന വിമാനമാണ് സ്ഥിരമായി സര്‍ക്കോസി യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
300ലേറെ വരുന്ന തന്റെ യാത്രാ സംഘത്തിനു വേണ്ടിയാണ് സര്‍ക്കോസി ഇത് ഉപയോഗിക്കുന്നത്. വിവാദം കൊഴുക്കുമ്പോള്‍ ചെലവുകുറയ്ക്കുന്ന സര്‍ക്കോസി അത് തണുത്തു കഴിയുമ്പോള്‍ വീണ്ടും പഴയപടിയാവുമെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.












Click it and Unblock the Notifications