കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണി ചാഞ്ചാട്ടത്തിനുശേഷം നേട്ടത്തില്‍

Google Oneindia Malayalam News

Sensex Up
മുംബൈ: ഏറെ കയറ്റിറക്കങ്ങള്‍ക്കുശേഷം ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഉച്ചയ്ക്ക് രണ്ടരയോടെ അനുഭവപ്പെട്ട തകര്‍ച്ചയില്‍ നിന്നും സെന്‍സെക്‌സും നിഫ്റ്റിയും തിരിച്ചുകയറി യഥാക്രമം 17707.32ലും 5368.15ലും ക്ലോസ് ചെയ്തത്. റിയാലിറ്റി, മെറ്റല്‍, ഐടി, പവര്‍ ഓഹരികളിലുണ്ടായ നേട്ടമാണ് വിപണിക്ക് അനുഗ്രഹമായത്.

ജെഎസ്ഡബ്ല്യു എനര്‍ജി ലിമിറ്റഡാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 10.94 ശതമാനം ലാഭമുണ്ടാക്കിയ ഓഹരി 59.30ലാണ് ക്ലോസ് ചെയ്തത്. ഐഎഫ്‌സിഐ ലിമിറ്റഡ്, ബാങ്ക് ഓഫ് ഇന്ത്യ, മണപ്പുറം ഫിനാന്‍സ്, റിലയന്‍സ് കാപ്പിറ്റല്‍ ഓഹരികളും മുന്നോട്ടുകയറി.

ഭാരതി എയര്‍ടെല്‍, ജെറ്റ് എയര്‍വെയ്‌സ്, ഹിന്ദ് കോപ്പര്‍, പാന്റലൂണ്‍ റീട്ടെയില്‍, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ക്കാണ് ബുധനാഴ്ച കാര്യമായ തിരിച്ചടിയേറ്റത്. റിസര്‍വ് ബാങ്ക് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് താഴേക്കിറങ്ങിയ മണപ്പുറം 8.35 ശതമാനത്തോളം നേട്ടമുണ്ടാക്കി. സാമ്പത്തികഫല റിപ്പോര്‍ട്ടുകളാണ് എയര്‍ടെല്ലിനു തിരിച്ചടിയായത്.

English summary
The Sensex closed at 17707, up 85 points from its previous close, and the Nifty shut shop at 5368, up 33 points.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X