തിരുനെല്‍വേലിയില്‍ സംഘര്‍ഷം, 16 പേര്‍ക്ക് പരിക്ക്
തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിക്കടുത്തുള്ള ശങ്കരന്‍കോയിലില്‍ ഇരുവിഭാഗം ജനങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ആറു പോലിസുകാരടക്കം പതിനാറു പേര്‍ക്ക് പരിക്കേറ്റു.
ലാത്തിചാര്‍ജ്ജിനും ടിയര്‍ഗ്യാസ് പൊട്ടിച്ചതിനും ശേഷമാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. ഒരു മതവിഭാഗത്തിന്റെ ആരാധനാലയം മറ്റൊരു വിഭാഗം അശുദ്ധമാക്കിയതിനെ തുടര്‍ന്നാണ് ലഹള പൊട്ടിപുറപ്പെട്ടത്. എഐഎഡിഎംകെ മന്ത്രിയായിരുന്ന സി കറുപ്പസ്വാമിയുടെ മരിച്ചതിനാല്‍ ശങ്കരന്‍കോയില്‍ ഉടന്‍ തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതും പ്രശ്‌നത്തെ ആളികത്തിച്ചു.
പ്രകടനമായെത്തിയ സംഘത്തിനു നേരെ മറ്റൊരു വിഭാഗം നടത്തിയ കല്ലേറ് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് തിരിയുകയായിരുന്നു. പോലിസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി.












Click it and Unblock the Notifications