ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയ്ക്കുള്ളില്‍ വച്ച് അശ്ലീല വീഡിയോ കണ്ട സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിമാര്‍ രാജിവച്ചു. സഹകരണ മന്ത്രി ലക്ഷ്മണ്‍ സാവദി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സി.സി. പാട്ടീല്‍, പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമാര്‍ എന്നിവരാണ് രാജിവച്ചത്
മന്ത്രിമാര്‍ മൊബൈലില്‍ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ വീക്ഷിക്കുന്ന രംഗങ്ങള്‍ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടിരുന്നു. സഹകരണ മന്ത്രി ലക്ഷ്മണ്‍ സാവദി മൊബൈല്‍ ഫോണില്‍ അശ്ലീല രംഗങ്ങള്‍ ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് ചാനല്‍ സംപ്രേക്ഷണം ചെയ്തത്.
സാവദിയുടെ സമീപത്ത് ഇരുന്ന മന്ത്രി സി.സി. പാട്ടീലും മന്ത്രി കൃഷ്ണ പലേമാരും അശ്ലീല വീഡിയോ ആസ്വദിക്കുന്നതായും ചാനല്‍ രംഗങ്ങളിലുണ്ട്. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ സഭയില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിമാര്‍ അശ്ലീല വീഡിയോ അസ്വദിച്ചത്.
The two Karnataka ministers who were allegedly filmed watching porn on a cellphone in the Assembly have offered to resign. Lakshman Savadi and his colleague, CC Patil, were filmed by a local channel that was broadcasting proceedings in the Assembly.