കിളിരൂര്‍: പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്

ആകെ ഏഴ് പേരായിരുന്നു പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ രണ്ടാംപ്രതിയും ശാരിയുടെ കുട്ടിയുടെ പിതാവുമായ പ്രവീണ്‍, കൊച്ചുമോന്‍, ലതാനായര്‍, മനോജ്, പ്രശാന്ത് എന്നിവര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്‌ടെത്തിയിരുന്നു. അതേസമയം ശക്തമായ തെളിവുകളുടെ അഭാവത്തില്‍ ഏഴാം പ്രതി സോമനെ കോടതി വെറുതെ വിട്ടു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, കൂട്ടമാനഭംഗം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.
ഇതില്‍ കൂട്ടബലാത്സംഗക്കുറ്റത്തില്‍ നിന്നും ലതാനായരെ ഒഴിവാക്കിയിട്ടുണ്‌ടെങ്കിലും ഇവരുടെ മേല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുള്ളതിനാല്‍ പത്ത് വര്‍ഷത്തെ ശിക്ഷ തന്നെ ലഭിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്ക് കൂട്ടുത്തരവാദിത്വം ഉണ്‌ടെന്നും കോടതി നിരീക്ഷിച്ചു.
2011 ഒക്‌ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസില്‍ 67 സാക്ഷികളെ വിസ്തരിച്ചിരുന്നു. സംഭവസമയത്ത് ഡിഐജിയായിരുന്ന ഐജി ശ്രീലേഖ, ശാരിയുടെ മരണമൊഴിയെടുത്ത മജിസ്‌ട്രേറ്റ് കെ.പി.പ്രസന്നകുമാരി തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നു. വിഐപി ഇടപെടല്‍ അടക്കമുള്ള ആരോപണങ്ങള്‍ക്കും വിചാരണവേളയില്‍ പ്രാധാന്യം നഷ്ടപ്പെട്ടുവെന്നതും ശ്രദ്ധേയമായി.












Click it and Unblock the Notifications