കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിമാന്റക്കിന്റെ സോഴ്‌സ് കോഡ് ഹാക്ക്ഡ്

Google Oneindia Malayalam News

Pc Anywhere
ലോകപ്രശസ്ത ആന്റിവൈറസ് കമ്പനിയായ സിമാന്റക് പുറത്തിറക്കിയ പിസി എനിവേര്‍ എന്ന ഉല്‍പ്പന്നത്തിന്റെ സോഴ്‌സ് കോഡ് പുറത്തായി. സോഫ്റ്റ്‌വെയറിന്റെ പഴുതുകള്‍ മുഴുവന്‍ തുറന്നുകാട്ടുന്നതായിരുന്നു ഹാക്കറുടെ പ്രകടനം.

50000 ഡോളര്‍ നല്‍കുകയാണെങ്കില്‍ കൈവശപ്പെടുത്തിയ കോഡ് നശിപ്പിച്ചുകൊള്ളാമെന്ന് യാമ ടഫ് എന്ന ഹാക്കര്‍ ഇമെയിലിലൂടെ വ്യക്തമാക്കി. പിസി എനിവേര്‍ എന്ന സോഫ്റ്റ്‌വെയറിലൂടെ ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകള്‍ ലോകത്തിന്റെ ഏത് മൂലയില്‍ നിന്നും ആക്‌സസ് ചെയ്യാന്‍ സാധിക്കും.

ഹാക്കറുമായി കമ്പനി ഇമെയിലിലൂടെ വിലപേശല്‍ നടത്തുന്നതോടൊപ്പം പഴുതുകള്‍ തിരിച്ചറിയാനുള്ള ശ്രമവും തുടരുന്നുണ്ട്.

സോഫ്റ്റ്‌ഫെയര്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് വലിയ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയില്ലെന്ന് കമ്പനി വക്തമാവ് ക്രിസ് പാഡന്‍ അറിയിച്ചു. ഹാക്കറുമായി ചര്‍ച്ച നടത്തി പണം കൊടുത്താലും വീണ്ടും ഇത്തരം നീക്കങ്ങളുണ്ടാവുമോയെന്ന് കമ്പനി ഭയപ്പെടുന്നുണ്ട്. ചിലപ്പോള്‍ പഴുതുകള്‍ മുഴുവന്‍ അടയ്ക്കുന്നതുവരെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം നല്‍കാനും കമ്പനി മടിക്കില്ലെന്നറിയുന്നു.

English summary
A hacker released the source code for antivirus firm Symantec's pcAnywhere utility on Tuesday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X