കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭവന വായ്പ: വസ്തുവിലനിര്‍ണയരീതിയില്‍ മാറ്റം

Google Oneindia Malayalam News

Reserve Bank
മുംബൈ: ഭവനവായ്പയ്ക്കുവേണ്ടിയുള്ള വസ്തുവിലനിര്‍ണയ രീതിയില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. സ്റ്റാംപ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീ, മറ്റ് ലെവികള്‍ എന്നിവകൂടി സ്ഥലത്തിന്റെ മതിപ്പുവിലയില്‍ നിന്ന് കുറയ്ക്കണമെന്ന കേന്ദ്രബാങ്കിന്റെ പുതിയ ഉത്തരവിനെ തുടര്‍ന്നാണിത്. നിലവില്‍ മതിപ്പുവിലയുടെ 80 ശതമാനം വരെ വായ്പ നല്‍കാനാണ് ബാങ്കുകള്‍ക്ക് അനുമതിയുള്ളത്. പുതിയ നിര്‍ദ്ദേശത്തോടെ മതിപ്പുവിലയില്‍ അഞ്ചു മുതല്‍ പത്തുശതമാനം വരെ കുറവുണ്ടാകും. ചുരുക്കത്തില്‍ സ്ഥല വിലയുടെ 70 ശതമാനം വരുന്ന തുക മാത്രമേ കടമായി ലഭിക്കുകയുള്ളൂ.

ഇതില്‍ സ്റ്റാംപ് ഡ്യൂട്ടി പല സംസ്ഥാനങ്ങളിലും പല രീതിയിലാണ്. ഉദാഹരണത്തിന് മഹരാഷ്ട്രയില്‍ അഞ്ചു ശതമാനവും ബാംഗ്ലൂരില്‍ എട്ടുശതമാനവും കൊല്‍ക്കത്തയില്‍ ഏഴ് ശതമാനവും ദില്ലിയില്‍ നാലു ശതമാനവുമാണ് നിരക്ക്. മുംബൈ വാറ്റായി ഒരു ശതമാനവും സര്‍വീസ് ടാക്‌സായി 2.6 ശതമാനവും നല്‍കണം.

ഭൂമി ഉപയോഗിച്ച് വായ്പയെടുക്കുന്ന പ്രവണത വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ചുരുക്കത്തില്‍ ലോണെടുത്ത് വീട്‌വെയ്ക്കാനുദ്ദേശിക്കുന്നവര്‍ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നതാണ് നല്ലത്. ഭൂമി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വില കുറച്ചുകാണിച്ചിട്ട് യാതൊരു കാര്യവുമില്ല. ലോണെടുക്കാന്‍ ചെല്ലുമ്പോള്‍ എല്ലാം കൂട്ടികിഴിച്ച് കിട്ടുന്ന തുക വളരെ കുറവായിരിക്കും.

English summary
Prospective home loan seekers will now have to shell out 25% to 30% of the value of a property as against 20% until now with the Reserve Bank of India asking banks to exclude stamp duty, registration fee and other levies from total cost.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X