Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക മന്ത്രിമാരെ ജയിലിലടയ്ക്കണം: അണ്ണാ

Anna Hazare
ദില്ലി: നിയമസഭയ്ക്കുള്ളിലിരുന്ന് അശ്ലീലചിത്രം കണ്ട മൂന്നു ബിജെപി മന്ത്രിമാരെയും ജയിലിലടയ്ക്കണമെന്ന് അണ്ണാ ഹസാരെ. മൂന്നു പേരെയും നിയമസഭാംഗത്വത്തില്‍ നിന്ന് ഡിസ്മിസ് ചെയ്യണം. ജനാധിപത്യത്തിന്റെ പരിപാവനമായ ആരാധനാലയത്തെ ഇവര്‍ വൃത്തികേടാക്കുകയാണ്.

ഇത്തരം ആളുകള്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ രാജ്യത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ മത്സരമാണ്. ഇത്തരം ആളുകളുടെ കൈയില്‍ രാജ്യത്തിന്റെ ഭാവി ഭദ്രമല്ല. മന്ത്രിസഭയില്‍ നിന്നു മാത്രമല്ല, നിയമസഭയില്‍ നിന്നുതന്നെ ഒഴിവാക്കണം. ഭരണഘടനയുടെ അന്തസ്സിനെ തന്നെ കളങ്കപ്പെടുത്തിയ ഇവരെ ജയിലിലടയ്ക്കണം.

സഭയ്ക്കുള്ളിലിരുന്ന് പോണ്‍ ചിത്രം കണ്ട സഹകരണ മന്ത്രി ലക്ഷ്മണ്‍ സവാദി, വനിത, ശിശു ക്ഷേമമന്ത്രി സിസി പാട്ടീല്‍, ഇവര്‍ക്ക് വീഡിയോ അയച്ചുകൊടുത്ത തുറമുഖ, ശാസ്ത്ര, സാങ്കേതിക മന്ത്രി കൃഷ്ണ പലെമര്‍ എന്നിവര്‍ രാജിവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+