സര്‍ക്കാര്‍ ചെലവില്‍ സെക്‌സ് പാര്‍ട്ടി
ബാംഗ്ലൂര്‍: അശ്ലീല വീഡിയൊ വിവാദത്തിന് പിന്നാലെ മറ്റൊരു വിവാദവും കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാരിനെ വേട്ടയാടുന്നു.
കര്‍ണാടകയിലെ സെന്റ് മേരീസ് ദ്വീപില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച സംഗീത കലാമേളയില്‍ വിദേശ ടൂറിസ്റ്റുകള്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടുവെന്ന വാര്‍ത്തയാണ് സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്.
ഇതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് വിവാദം കൊഴുത്തത്. ടൂറിസം പ്രമോഷന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ സംഗീത കലാമേള സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുത്ത വിദേശ ടൂറിസ്റ്റുകള്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയൊ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തായിട്ടും ആരോപണങ്ങള്‍ മുഖ്യമന്ത്രി സദാനന്ദഗൗഡ ആദ്യം നിഷേധിച്ചിരുന്നു. പിന്നീട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പു രൂക്ഷമായതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
സര്‍ക്കാര്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ സ്പ്രിംഗ് സൂക്ക് ഐലന്‍ഡ് ഫെസ്റ്റിവല്‍ 2012നിടെ നടന്ന നിശാപാര്‍ട്ടിയിലാണ്് വിദേശികള്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. മൂന്നു ദിവസവും നിശാപാര്‍ട്ടിയുണ്ടായിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മദ്യവും ലഹരിപദാര്‍ഥങ്ങളും ഉപയോഗിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.
കര്‍ണാടകയില്‍ തീരദേശ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ സഭയിലിരുന്നു മൊബൈല്‍ ഫോണിലൂടെ അശ്ലീലദൃശ്യങ്ങള്‍ കണ്ട് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിമാരെ പുറത്താക്കിയതിന് പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.












Click it and Unblock the Notifications