മോശം പെരുമാറ്റം:മലയാളി ഉദ്യോഗസ്ഥന്‍ കുടുങ്ങും?
ദില്ലി: കോടതി പരിസരത്ത് വച്ച് തന്റെ കീഴുദ്യോഗസ്ഥനോട് മോശമായി പെരുമാറിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണത്തിന് ഉത്തരവ്. ദില്ലി ഹൈക്കോടതിയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. മലയാളി ഉദ്യോഗസ്ഥന്‍ സിജു പി കുരുവിളയ്‌ക്കെതിരേയാണ് അന്വേഷണം.
കോടതി പരിസരത്ത് സിവില്‍ വേഷത്തിലെത്തിയ സിജുവിനെ കണ്ട് സല്യൂട്ട് ചെയ്യാത്തതിരുന്ന കോണ്‍സ്റ്റബിള്‍ ദിനേശ് കുമാറിനോട് തലകുത്തി മറിയാന്‍ സിജു ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് കോണ്‍സ്റ്റബിളിന്റെ യുണിഫോമിലെ ബാഡ്ജ് പിടിച്ചു പറിയ്ക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. കോടതി പരിസരത്ത് വച്ച് മൊബൈല്‍ ഫോണില്‍ സംസാരിച്ചെന്ന കുറ്റത്തിനായിരുന്നു തലകുത്തി കോടതിയെ വലംവയ്ക്കാന്‍ ഡിസിപിയായ സിജു പി കുരുവിള ഉത്തരവിട്ടത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെത്തുടര്‍ന്ന് നടപടിയെടുക്കാന്‍ പോലീസ് കമ്മിഷണര്‍ക്കു ദില്ലി ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബിഹാര്‍ കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ സിജു കോട്ടയം ഈരാറ്റുപേട്ട അമ്പാറനിരപ്പേല്‍ സ്വദേശിയാണ്.












Click it and Unblock the Notifications