കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീസ് പാക്കേജ്, ചര്‍ച്ച പരാജയം

Google Oneindia Malayalam News

Papedomos
എതന്‍സ്: ഏഴുമണിക്കൂറോളം നീണ്ട ചര്‍ച്ചക്കൊടുവിലും സാമ്പത്തിക പാക്കേജിന്റെ കാര്യത്തില്‍ രാജ്യത്തെ പ്രമുഖ കക്ഷികളുമായി ധാരണയിലെത്താന്‍ ഗ്രീസ് പ്രധാനമന്ത്രി ലൂകാസ് പപാഡെമോസിന് സാധിച്ചില്ല.

പുതിയ സാമ്പത്തിക ഉത്തേജപാക്കേജിനുവേണ്ടി കടുത്ത സാമ്പത്തിക അച്ചടക്ക സ്വീകരിക്കാന്‍ ഗ്രീസിനു മുകളില്‍ സമ്മര്‍ദ്ദമുയര്‍ന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ പ്രമുഖ കക്ഷികളുടെ നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച തുടങ്ങിയത്. പെന്‍ഷന്‍ സമ്പ്രദായം റദ്ദാക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറായില്ല.

ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ ഗ്രീസില്‍ നിന്നും ഇവാഞ്ചലോസ് വെനിസലോസ് പങ്കെടുക്കുന്നുണ്ട്. ഈ യോഗത്തിനു മുമ്പ് ഫലപ്രദമായ ധാരണയിലെത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു മുകളില്‍ സമ്മര്‍ദ്ദമുണ്ട്.

യൂറോപ്യന്‍ ഉച്ചക്കോടി നിര്‍ദ്ദേശിച്ച സാമ്പത്തിക അച്ചടക്ക നടപടികള്‍ കൈകൊള്ളുകയാണെങ്കില്‍ മാത്രമേ ഗ്രീസിനു പുതിയ ഉത്തേജകപാക്കേജ് ല ഭിക്കുകയുള്ളൂ.

English summary
Greek PM Lucas Papademos has failed to secure the support of his coalition for a raft of new austerity measures, after more than seven hours of talks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X