സരോജിനിയുടേത് സ്വാഭാവിക വികാരപ്രകടനം:പിണറായി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട സരോജിനി ബാലാനന്ദന്‍ പൊട്ടിക്കരഞ്ഞതിനെ സ്വാഭാവിക വികാരപ്രകടനം മാത്രമായി കണ്ടാല്‍ മതിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇത്രയും കാലം സംസ്ഥാന കമ്മറ്റിയില്‍ പ്രവര്‍ത്തിച്ച ആള്‍ക്ക് ഇനി പ്രവര്‍ത്തിക്കാനാകില്ലല്ലോയെന്ന വികാരമാണ് അതില്‍ പ്രതിഫലിച്ചത്.
സംഘടനാ തെരഞ്ഞെടുപ്പിന് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു പിണറായി. ആരോഗ്യകാരണങ്ങളാലാണ് സരോജിനി ബാലാനന്ദനെ ഒഴിവാക്കിയതെന്ന് പിണറായി അറിയിച്ചു.
സിപിഎം മുന്‍ പിബി അംഗവും അന്തരിച്ച തൊഴിലാളി നേതാവുമായ ഇ. ബാലാനന്ദന്റെ ഭാര്യയാണ് സരോജിനി ബാലാനന്ദന്‍. സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്ത യോഗത്തില്‍ നിന്നും അവര്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോവുകയായിരുന്നു. സമ്മേളന നടപടികള്‍ അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ അവര്‍ വേദി വിടുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചില്ല.












Click it and Unblock the Notifications