കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം ലഷ്‌കറിന്റെ വിളഭൂമി?

Google Oneindia Malayalam News

Nazir-Shafaz
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടായ കേരളം പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തൊയ്ബയുടെ ഏറ്റവും മികച്ച പരിശീലനകേന്ദ്രങ്ങളിലൊന്നാണെന്ന് സംശയം. ലഷ്‌കര്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന തടിയന്റവിടെ നസീറടക്കം 17 പേര്‍ക്കെതിരേ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം വെളിച്ചം വീശുന്നത് ഇത്തരം ഒരു കണ്ടെത്തലിലേക്കാണ്. പാക് അധീന കാശ്മീര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയിലേക്ക് കേരളത്തില്‍ നിന്നും വ്യാപകമായ റിക്രൂട്ട്‌മെന്റ് നടന്നിട്ടുണ്ടെന്ന് ചാര്‍ജ് ഷീറ്റില്‍ സൂചനയുണ്ട്.

ത്വരീഖത്ത് ക്യാംപുകളുടെ മറവില്‍ തീവ്രവാദ പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ച് ഇന്ത്യക്കെതിരേ യുദ്ധം നടത്തുകയാണ് ചെയ്തിട്ടുള്ളത്. കെവി അബ്ദുല്‍ ജലീല്‍, എംഎച്ച് ഫൈസല്‍, പി മുജീബ്, ഷഫാസ്, മുഹമ്മദ് നിനാര്‍, ഇബ്രാഹീം മൗലവി, ഫിറോസ്, ബദറുദ്ദീന്‍, മുഹമ്മദ് നവാസ്, അബ്ദുല്‍ജബ്ബാര്‍, സാബിര്‍ പു ബുഖാരി, പി കെ അനസ്, ഷനീജ്, അബ്ദുല്‍ഹമിദ്, സൈനുദ്ദീന്‍, ഉമറുല്‍ ഫാറൂഖ്, സര്‍ഫറാസ് നവാസ് എന്നിവരും കുറ്റാരോപിതരാണ്.

2006 മുതല്‍ തന്നെ കേരളത്തില്‍ ഇത്തരം ക്യാംപുകള്‍ സജീവമായിരുന്നു. നീര്‍ച്ചാല്‍, പുതുപുര, കാഞ്ഞങ്ങാട്, കറുത മക്കത്ത്, ചെട്ടിപ്പടി, കളമശ്ശേരി ഫാല്‍ക്കണ്‍ ഇന്‍ഡസ്ട്രീസ് ബില്‍ഡിങ്, കണ്ണിയാപുരം, കലൂര്‍, ഹൈദരാബാദ് ജാമിനൂരിയ ദര്‍ഗ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത്തരം പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചത്.
2008 ആഗസ്ത് 14ന് നീര്‍ച്ചാലില്‍ നടന്ന ക്യാംപില്‍ നിന്നു തിരഞ്ഞെടുത്ത അഞ്ചു മലയാളികളില്‍ നാലു പേരാണ് കാശ്മീരില്‍ ഇന്ത്യന്‍ സൈനികരുടെ വെടിയേറ്റ് മരിച്ചത്. കേസിലെ വിചാരണ ഫെബ്രുവരി 27ന് ആരംഭിക്കും.

English summary
God's Own country, Kerala is touted to be the new home of terrorist training camps in India. The fact was validated when the NIA special court chargesheeted LeT suspect Thadiyantavide Nazeer and 17 other people on Thursday. They were chargesheeted after it was found that they had carried out terror recruitment activities among Keralites in LeT camps in Pakistan occupied Kashmir (PoK).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X