കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെ പിന്തുണച്ച് കേന്ദ്ര നേതൃത്വം

  • By Nisha Bose
Google Oneindia Malayalam News

VS Achuthanathan
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ പ്രതിപക്ഷ നേതാവ് വിഎസ്. അച്യുതാനന്ദനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ സിപിഎം പോളിറ്റ് ബ്യൂറോ ഇടപെട്ട് മാറ്റിവച്ചു.

ഇതാദ്യമായാണ് സംസ്ഥാനസമിതി അംഗീകരിക്കുകയും സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യുകയും ചെയ്ത റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് മാറ്റി വയ്പ്പിക്കുന്നത്. റിപ്പോര്‍ട്ടിലെ വിഎസ് വിരുദ്ധ ഭാഗങ്ങള്‍ മാറ്റി വയ്ക്കപ്പെട്ടത് പിണറായി വിജയനും സംസ്ഥാനനേതൃത്വത്തിനും വന്‍ തിരിച്ചടിയായി.

പ്രവര്‍ത്തനറിപ്പോര്‍ട്ടിലെ രണ്ടാം അധ്യായമായ സംഘടനാ സ്ഥിതിയും സര്‍ക്കാരും എന്ന ഭാഗത്താണ് വിഎസിനെതിരേയുള്ള കുറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്.

റിപ്പോര്‍ട്ടിലെയും ചര്‍ച്ചയിലെയും അച്യുതാനന്ദനെതിരായ വിമര്‍ശനങ്ങള്‍ സിപിഎം പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചര്‍ച്ച ചെയ്‌തേക്കും. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി തന്നെ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം അന്തിമതീരുമാനമെടുക്കും.

അതേസമയം പാര്‍ട്ടിക്ക് വിഎസിനെ ആവശ്യമുള്ളതുകൊണ്ടാണു തിരുത്തല്‍ നിര്‍ദേശിക്കുന്നതെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ പിബി ഇടപെട്ട് നീക്കി എന്ന പ്രചാരണം തെറ്റാണെന്നും പിണറായി പറഞ്ഞു. അത്തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും സമ്മേളനത്തിലെ പൊതുചര്‍ച്ചകള്‍ക്കു മറുപടി പറയവേ പിണറായി അറിയിച്ചു.

English summary
The plan of the official neo-liberalist leadership of the Kerala CPI(M) to cut hardliner central committee member VS Achuthanandan to size received a huge setback on Thursday with the party Politbureau freezing a part of the working report presented to the 20th State conference presently on in Thiruvananthapuram that unleashed personal attacks against him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X