കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

  • By Nisha Bose
Google Oneindia Malayalam News

Pinarayi
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ വീണ്ടും തെരഞ്ഞെടുത്തു. തുടര്‍ച്ചയായി ഇത് നാലാം തവണയാണ് പിണറായി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദനാണ് പിണറായിയുടെ പേര് നിര്‍ദേശിച്ചത്.

12 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി 85 അംഗ സംസ്ഥാന സമിതിയും രൂപീകരിച്ചിട്ടുണ്ട്.അന്തരിച്ച നേതാവ് ഇ.ബാലാനന്ദന്റെ പത്‌നി എറണാകുളത്തു നിന്നുള്ള സരോജിനി ബാലാനന്ദന്‍ ഉള്‍പ്പെടെ ഏഴു പേരെ ഒഴിവാക്കിയാണ് പുതിയ സംസ്ഥാന സമിതി രൂപീകരിച്ചത്.

തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, ആലപ്പുഴ ജില്ലാ സെക്രട്ടറി സിബി ചന്ദ്രബാബു , മലപ്പുറം ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ എന്നീ നാലു ജില്ലാ സെക്രട്ടറിമാരെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി.

ഇവര്‍ക്കു പുറമേ എ പ്രദീപ്കുമാര്‍, പി.കെ. ബിജു, ടി.വി. രാജേഷ്, ജെയിംസ് മാത്യു, കെവി രാമകൃഷ്ണന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍, കെപി മേരി എന്നിവരും സംസ്ഥാന കമ്മറ്റിയില്‍ ഇടംനേടി.

സരോജിനി ബാലാനന്ദനെ നീക്കിയ ഒഴിവിലാണ് കെപി മേരിയെ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. എന്‍ജിഒ യൂണിയന്‍ നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തന പരിചയമുള്ള മേരിയെ ഇടുക്കി ജില്ലയുടെ പ്രതിനിധിയായിട്ടാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

English summary
Veteran Communist Party of India-Marxist (CPI-M) leader Pinarayi Vijayan's uninterrupted reign at the top continues, with him being re-elected Friday as secretary of the party's Kerala unit for the fourth successive time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X