സരോജിനി ബാലാനന്ദന് പൊട്ടിക്കരഞ്ഞു മടങ്ങി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട സരോജിനി ബാലാനന്ദന് പൊട്ടിക്കരഞ്ഞു കൊണ്ടു മടങ്ങി. സിപിഎം മുന്‍ പിബി അംഗവും അന്തരിച്ച തൊഴിലാളി നേതാവുമായ ഇ. ബാലാനന്ദന്റെ ഭാര്യയാണ് സരോജിനി ബാലാനന്ദന്.
പുതിയ അംഗങ്ങളെ തെരഞ്ഞെടുത്ത യോഗത്തില്‍ നിന്നും അവര്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോവുകയായിരുന്നു. സമ്മേളന നടപടികള്‍ അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ അവര്‍ വേദി വിടുകയും ചെയ്തു.
അനാരോഗ്യം കണക്കിലെടുത്താണ് സരോജിനിയെ ഒഴിവാക്കിയതെന്നാണ് അറിയുന്നത്. ഇവരെ ഒഴിവാക്കുമെന്ന് മുന്‍പേ സൂചനകള്‍ ലഭിച്ചിരുന്നു. അടുത്ത് നടന്ന സംസ്ഥാന സമിതിയോഗങ്ങളില്‍ ആരോഗ്യപ്രശ്നങ്ങളുടെ പേരില്‍ അവര്‍ പങ്കെടുത്തിരുന്നില്ല.
എന്നാല്‍ സംസ്ഥാന സമ്മേളനത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇവര്‍ പങ്കെടുക്കുകയും ചെയ്തു. എറണാകുളത്ത് നിന്നാണ് സരോജിനി ബാലാനന്ദന് സംസ്ഥാന സമതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്.
-
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'മോഹൻലാലിൽ നിന്ന് സംഘികൾക്ക് മണ്ടയ്ക്ക് അടി കിട്ടി, ആദ്യം വെറുക്കപ്പെട്ടവൻ, ഇപ്പോൾ വാഴ്തപ്പെട്ടവൻ' -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications