മാലിയില്‍ ഇന്ത്യ സൈനിക നടപടിക്ക്

രാജ്യത്തെ കര,നാവിക, വ്യോമസേനയ്ക്ക് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അധികാരം നഷ്ടപ്പെട്ട മുഹമ്മദ് നഷീദിന്റെ അനുയായികളും പോലിസും തെരുവില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ബലപ്രയോഗത്തിനിടെ നഷീദിനും പരിക്കേറ്റിട്ടുണ്ട്.
മാലി ക്രിമിനല്‍ കോടതി മുന്‍ പ്രസിഡന്റിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. നഷീദിന്റെ ഭാര്യയും മക്കളും ശ്രീലങ്കയില്‍ രാഷ്ട്രീയം അഭയം തേടിയിരിക്കുകയാണ്.
മാലി ദ്വീപില്‍ ഇന്ത്യന്‍ സൈന്യം ഇടപെടുന്നുണ്ടെങ്കില്‍ അത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന ഉദ്ദേശ്യത്തോടുകൂടി മാത്രമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തരരാഷ്ട്രീയപ്രശ്‌നങ്ങള്‍ പരിഹാരം കാണേണ്ടത് രാജ്യത്തെ ഭരണഘടനയും ജനങ്ങളുമാണെന്ന നിലപാടാണ് ഇന്ത്യക്കുള്ളത്. 1988ല്‍ പുറമെ നിന്നുള്ള ഒരു സംഘം ദ്വീപ് പിടിച്ചെടുക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ ഇന്ത്യന്‍ സൈന്യമാണ് മാലിയുടെ രക്ഷക്കെത്തിയത്












Click it and Unblock the Notifications