ദില്ലി: ദില്ലിയില്‍ മലയാളി ഐ.ടി ഉദ്യോഗസ്ഥയായ സിന്‍സിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയിലായി. സിന്‍ഡി ജോലി ചെയ്തിരുന്ന കമ്പനിയിലെ ഡ്രൈവറായ മുകേഷ് കുമാര്‍ ഷാ എന്നയാളാണ് പിടിയിലായത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഗുഡ്ഗാവ് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം കുന്നുകുഴി ബ്രിഗേഡിയര്‍ ലെയ്‌നില്‍ ലീനസ്ഹൗസില്‍ സെബാസ്റ്റിയന്റെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സായ വിമലയുടെയും ഏക മകള്‍ സിന്‍സി സെബാസ്റ്റിയന്‍ (24) ജനുവരി 11നാണ് കൊല്ലപ്പെട്ടത്.
ഗുഡ്ഗാവിലെ ഉദ്യോഗ് വിഹാറില്‍ ഫ്‌ളാറ്റില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചു വന്ന സിന്‍സിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
The Gurgaon police on Saturday arrested the main accused in the Sincy Sebastian murder case. The arrested has been identified as Mahesh Kumar, the driver of the company where Sincy was working. He committed the crime as she refused his love.