കൊട്ടാരക്കര: തന്നെ വീട്ടിലിരുത്താന്‍ നോക്കേണ്‌ടെന്ന് മന്ത്രി ഗണേഷ്‌കുമാര്‍. കൊട്ടാരക്കര ചെങ്ങമനാട് ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തനിയ്ക്ക് കടമില്ലാതെ ജീവിക്കാന്‍ കഴിയും. ഒരു തൊഴില്‍ അറിയാം. അഴിമതിയും ക്രമക്കേടും നടത്താന്‍ ആരു പറഞ്ഞാലും കേള്‍ക്കില്ല. അങ്ങനെ ചെയ്യേണ്ടിവന്നാല്‍ അപ്പോള്‍ മന്ത്രിസ്ഥാനം ഉപേക്ഷിക്കും. തനിക്ക് ആരേയും ഭയക്കേണ്ട കാര്യമില്ല.
പത്തനാപുരത്ത് ഒറ്റയ്ക്ക് മത്സരിക്കേണ്ടി വന്നാല്‍ തനിക്ക് ഇതില്‍ കൂടുതല്‍ ഭൂരിപക്ഷം കിട്ടുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. അച്ഛനും പാര്‍ട്ടി ചെയര്‍മാനുമായുള്ള അഭിപ്രായവ്യത്യാസം വെളിപ്പെടുത്തുന്നതായിരുന്നു ഗണേഷിന്റെ വാക്കുകള്‍.
Making it clear that time is running out for his son and state minister K.B. Ganesh Kumar to “correct himself”, Kerala Congress (B) chairman R. Balakrishna Pillai has said the party secretariat meeting in the state capital this week will decide the fate of the minister