റോഡില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി
കഴക്കൂട്ടം: കഴക്കൂട്ടം കുമിഴിക്കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 23 വെടിയുണ്ടകള്‍ കണ്ടെത്തി. വഴിയാത്രക്കാരായ നാട്ടുകാരാണ് വെടിയുണ്ടകള്‍ ആദ്യം കണ്ടത്. നാട്ടുകാര്‍ വിവരം കഴക്കൂട്ടം പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയില്‍
പോലീസിന്റെയോ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയോ പക്കലുള്ള വെടിയുണ്ടകള്‍ക്ക് സമാനമാണിതെന്ന് വ്യക്തമായിട്ടുണ്ട്. ഫോറന്‍സിക് സംഘമെത്തി പരിശോധന നടത്തി.
ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്‌വാഡും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി. പരിശോധന നടത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ ആരെങ്കിലും വാഹനത്തില്‍ സഞ്ചരിക്കവെ നഷ്ടപ്പെട്ടു പോയതാകാമെന്നും സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications