വി.എസ് സംഘടനാബോധമില്ലാത്ത ആളല്ല: പിണറായി

പ്രസംഗം വ്യാഖ്യാനിച്ച് വി.എസിനെ കുഴപ്പത്തില്‍ ചാടിക്കരുത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ വി.എസിനെ ക്യാപ്പിറ്റല്‍ പണീഷ്‌മെന്റിന് വിധേയമാക്കണമെന്ന് എം. സ്വരാജ് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് വി.എസിന്റെ പരാമര്‍ശമെന്ന് വ്യാഖ്യാനമുണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിക്കവേയായിരുന്നു പിണറായിയുടെ മറുപടി.
പ്രതിനിധി സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പൊതുസമ്മേളനത്തില്‍ മറുപടി പറയുന്നത് സാധാരണഗതിയില്‍ സംഘടനാരീതിയില്‍ നിന്നുള്ള വ്യതിചലനമാണ്. വി.എസ് അത്രയ്ക്ക് വിവരമില്ലാത്ത ആളല്ല. സംഘടനാകാര്യത്തില്‍ അറിവുള്ളയാളാണ് വിഎസ്. വി.എസ് നടത്തിയ പ്രസംഗത്തില്‍ തെറ്റായി ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല.
നിങ്ങള്‍ (മാദ്ധ്യമ പ്രവര്‍ത്തകര്‍) വ്യാഖ്യാനത്തില്‍ വലിയ കേമന്മാരാണല്ലോ, ആ നിങ്ങള്‍ അദ്ദേഹത്തെ വ്യാഖ്യാനിച്ച കുഴപ്പത്തിലാക്കേണ്ടെന്നും വി.എസിന്റെ പ്രസംഗം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.
സംസ്ഥാന കമ്മറ്റിയില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചുള്ള സരോജിനി ബാലാനന്ദന്റെ പ്രതികരണം അവരുടെ വികാരപ്രകടനമായി കണ്ടാല്‍ മതിയെന്നും പിണറായി പ്രതികരിച്ചു. അവരോടുള്ള എല്ലാ ആദരവും സംസ്ഥാന കമ്മറ്റി നിലനിര്‍ത്തിയിട്ടുണ്‌ടെന്നും പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രതിനിധിയാണ് അവരെന്നും പിണറായി പറഞ്ഞു.
അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരേ പ്രചാരണം നടത്തും. മറുനാടന്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിലും ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളിലും ഇടപെടുമെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications