25 നഗരങ്ങള്‍ക്ക് പുതിയ പേരുകള്‍
ദില്ലി: ഇന്ത്യയിലെ 25ഓളം നഗരങ്ങളുടെ പേരു മാറ്റുന്നതിന് ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷകളുള്ളത്. കേരളത്തിലെ 17 നഗരങ്ങളുടെ പേരുകളാണ് മാറുന്നത്.
പുതിയ പേരുകള്‍, പഴയ ഇംഗ്ലീഷ് പേരുകള്‍ ബ്രാക്കറ്റില്‍: തൃശൂര്‍(ട്രിച്ചൂര്‍), കൊല്ലം(ക്വയ്‌ലോണ്‍), ആലപ്പുഴ(ആലപ്പി), പാലക്കാട്(പാല്‍ഘട്ട്), കണ്ണൂര്‍(കണ്ണനൂര്‍), തലശ്ശേരി(ടെല്ലിച്ചേരി), വടകര(ബടകര), പറവൂര്‍(പാറൂര്‍), ആലുവ(ആല്‍വെ), ദേവികുളം(ദേവി കോളം), കൊച്ചി(കൊച്ചിന്‍), ചങ്ങനാശ്ശേരി(ചങ്ങനാച്ചേരി), ചിറയിന്‍കീഴ്(ചിറയന്‍കില്‍), കൊടുങ്ങല്ലൂര്‍(ക്രാനങ്‌നോര്‍), മണ്ണാര്‍ക്കാട്(മണ്ണാര്‍ഘട്ട്), മാനന്തവാടി(മന്നന്‍ടൊഡി), സുല്‍ത്താന്‍ ബത്തേരി(സുല്‍ത്താന്‍സ് ബാറ്റെരി).
പഞ്ചാബിലെ സാഹിബ്‌സദ അജിത് സിങ് നഗര്‍ അജിത്ഗാര്‍ ആയും സുനം ടൗണ്‍ സുനം ഉദ്ധംസിങ് വാലയായും, നവന്‍ ശഹര്‍ ശഹീദ് ഭഗത് സിങ് നഗര്‍ ആയും മുക്ത്‌സര്‍ ടൗണ്‍ ശ്രീ മുക്തസര്‍ സാഹിബായും മാറും. ഒറീസ്സയിലെ ഫുല്‍ബനി ബൗദ്ധ് കൗദമാലായും സോനാപൂര്‍ സുബര്‍ണപൂരായും മാറും.
മധ്യപ്രദേശില്‍ നിന്നുള്ള രണ്ട് അപേക്ഷകള്‍ മന്ത്രാലയം തള്ളി. ഭോപ്പാലിനെ ഭോജ്പാല്‍ ആക്കണമെന്നായിരുന്നു ആവശ്യം.












Click it and Unblock the Notifications