രണ്ട് ബിജെപിക്കാര്‍ കുത്തേറ്റ് മരിച്ചു
മതിലകം (കൊടുങ്ങല്ലൂര്‍): മതിലകം ശ്രീനാരായണപുരം ശംഖ്ബസാറില്‍ ശനിയാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തില്‍ രണ്ട് ബി.ജെ.പി. പ്രവര്‍ത്തകര്‍ കുത്തേറ്റു മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായ പരിക്കുപറ്റി.
ശംഖ്ബസാര്‍ സ്വദേശികളായ ചിറ്റാപുരത്ത് ചെറുങ്ങേരന്റെ മകന്‍ മധു (32), ചേലാന്തറ ഭരതന്റെ മകന്‍ സുധി (24) എന്നിവരാണ് മരിച്ചത്. പുളിപ്പറമ്പില്‍ ശശിയുടെ മകന്‍ രശ്മിതി (24) നെ ഗുരുതരമായ പരിക്കോടെ തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ഹൈടെക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കാവടി ഉത്സവത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശനിയാഴ്ച രാത്രി 11.15 ഓടെ ശംഖ്ബസാറില്‍ വെച്ചാണ് സംഭവം. രണ്ടുപേരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു.
കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളൊന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.












Click it and Unblock the Notifications