സൂര്യനെല്ലി: ജാമ്യം ലഭിക്കാത്തതില്‍ ഗൂഡാലോചന?
ഇടുക്കി: സൂര്യനെല്ലി കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ ഗൂഡാലോചന നടക്കുന്നതായി റിപ്പോര്‍ട്ട്. പണം തിരിമറി കേസുമായി ബന്ധപ്പെട്ടാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇത് പെണ്‍കുട്ടിയ്‌ക്കെതിരായ നീക്കത്തിന്റെ ഭാഗമാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് സിപിഐ(എംഎല്‍) വനിതാവിഭാഗം സംസ്ഥാന സെക്രട്ടറി അഡ്വ ടി ബി മിനി രംഗത്തെത്തിയിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടര്‍ വെള്ളിയാഴ്ച ഹാജരാകാതിരുന്നതു മൂലം കേസ് പരിഗണിക്കുന്നത് നീട്ടി വച്ചിരുന്നു. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങള്‍ കോടതിയ്ക്ക് അവധിയാണ്. ഇത്രയും ദിവസം കൂടി പെണ്‍കുട്ടിയെ റിമാന്‍ഡില്‍ വയ്്ക്കാനായുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് ആരോപണം.
സൂര്യനെല്ലി കേസിലെ പ്രതികളുടെ അപ്പീല്‍ സുപ്രീംകോടതി പരിഗണിയ്ക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേസില്‍ പീഡനത്തിരയായ പെണ്‍കുട്ടിയ്ക്ക് ജാമ്യം ലഭിയ്ക്കാതെ പോയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അഡ്വ മിനി പറഞ്ഞു.












Click it and Unblock the Notifications