പട്ടം മോഷ്ടിച്ച 14കാരന് ജയില്‍
ഇസ്ലാമാബാദ്: പട്ടം മോഷ്ടിച്ച കുറ്റത്തിന് പാക്കിസ്ഥാനില്‍ 14കാരന് ജയില്‍ ശിക്ഷ. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റാന്‍വാലയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍സലാനാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജയില്‍ ശിക്ഷ വിധിച്ചത്.
തന്റെ വാര്‍ഷിക പരീക്ഷ നാളെ തുടങ്ങുമെന്നും ഇനി ഒരിക്കലും പട്ടം തൊടില്ലെന്നും അതിനാല്‍ തന്നെ മോചിപ്പിക്കണമെന്നും അര്‍സലാന്‍ കരഞ്ഞുപറഞ്ഞുവെങ്കിലും കോടതി അത് ചെവിക്കൊണ്ടില്ല.
കൈവിലങ്ങണിയിച്ചാണ് അര്‍സലാനെ കോടതിയില്‍ ഹാജരാക്കിയത്. മോഷ്ടിച്ച പട്ടവുമായി വീടിന്റെ ടെറസിന്റെ മുകളിലേക്ക് പോകുമ്പോഴാണ് അര്‍സലനെ പൊലീസ് പിടികൂടിയത്.












Click it and Unblock the Notifications