മാലി: പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ അനുയായികള്‍ മാലിയില്‍ പടുകൂറ്റന്‍ റാലി സംഘടിപ്പിച്ചു. പുതിയ പ്രസിഡന്റ് മുഹമ്മദ് വഹീദ് ഐക്യസര്‍ക്കാറിനുവേണ്ടിയുള്ള ശ്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനെ നഷീദിന്റെ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി എതിര്‍ക്കുകയാണ്. വഹീദ് രാജിവച്ച് എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്നതാണ് പാര്‍ട്ടിയുടെ ആവശ്യം.
വഹീദിനെ അംഗീകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ബലപ്രയോഗത്തിലൂടെയാണ് അധികാരം പിടിച്ചെടുത്തത്. നഷീദിനെ പോലെ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരാളല്ല. വഹീദ് രാജിവയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരുക തന്നെ ചെയ്യും.
അതിനിടെ സൈനികപരമായി ഏറെ പ്രധാന്യമുള്ള മാലിദ്വീപിലെ പ്രശ്‌നത്തില്‍ ഇടപെടാന്‍ അമേരിക്കയും സജീവമായി ശ്രമിക്കുന്നുണ്ട്. ചൈനയും ശ്രീലങ്കയും അടുക്കുന്നതും മാലിയില്‍ അമേരിക്ക ഇടപെടുന്നതും ഇന്ത്യക്ക് ഒരു പോലെ അപകടകരമാണ്. അതുകൊണ്ടു തന്നെ ദ്വീപിലെ പ്രശ്‌നങ്ങള്‍ ഇന്ത്യ കൂടുതല്‍ ഗൗരവത്തോടെയെടുക്കാന്‍ സാധ്യതയുണ്ട്.