കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • By Nisha Bose
Google Oneindia Malayalam News

Murdoch
ലണ്ടന്‍: വാര്‍ത്ത ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് റുപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള 'ദ സണ്‍' ദിനപത്രത്തിലെ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇവര്‍ക്കു പുറമെ വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന് കരുതുന്ന പ്രതിരോധമന്ത്രാലയത്തിലെ രണ്ടു ഉദ്യോഗസ്ഥരും പൊലീസിലെ ഒരു ഉദ്യോഗസ്ഥനും അറസ്റ്റിലായിട്ടുണ്ട്.

സ്‌കോട്‌ലന്‍ഡ്‌യാര്‍ഡ് പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. വാര്‍ത്ത ചോര്‍ത്താനായി പൊലീസിനും സൈനിക ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കി എന്നതാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.

സണ്‍ ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ ജെഫ് വെബ്സ്റ്റര്‍, ചീഫ് റിപ്പോര്‍ട്ടര്‍ ജോണ്‍ കേ, പിക്ചര്‍ എഡിറ്റര്‍ ജോണ്‍ എഡ്വേര്‍ഡ്‌സ്, ചീഫ് ഫോറിന്‍ കറസ്‌പോണ്ടന്റ് നിക് പാര്‍ക്കര്‍, ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ ജോണ്‍ സ്റ്റര്‍ജിസ് എന്നിവരാണ് അറസ്റ്റിലായത്. ആരോപണങ്ങളെ നേരിടാനായി മര്‍ഡോക് ഈ ആഴ്ച തന്നെ ബ്രിട്ടനിലേയ്ക്ക് തിരിക്കുമെന്ന് സൂചനയുണ്ട്.

വാര്‍ത്ത ലഭിയ്ക്കാന്‍ വേണ്ടി പ്രമുഖരുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് മര്‍ഡോക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ന്യൂസ് ഓഫ് ദി വേള്‍ഡ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അടച്ചു പൂട്ടിയിരുന്നു.

English summary
Rupert Murdoch is expected to fly to Britain this week to tackle the latest allegations to rock his media empire, involving the corruption of public officials by Sun journalists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X