കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ് റാണി വിറ്റ്‌നി ഹൂസ്റ്റന്‍ അന്തരിച്ചു

  • By Ajith Babu
Google Oneindia Malayalam News

Whitney Houston
ലോസ് ആഞ്ചലസ്: ലോകപ്രശസ്ത പോപ് ഗായിക വിനി ഹൂസ്റ്റണി(48)നെ ലോസ് ആഞ്ചലസിലെ ബെവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം വ്യക്തമായിട്ടില്ല. വിറ്റ്‌നി ഹൂസ്റ്റണിന്റെ മാനേജരാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

നടിയായും മോഡലായും തിളങ്ങിയ വിറ്റ്‌നിലോകത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കലാകാരിയെന്ന ബഹുമതിയ്ക്ക് അര്‍ഹയാണ്. ഗിന്നസ് റെക്കോര്‍ഡ് പ്രകാരം ഒരു എമ്മി അവാര്‍ഡ്, ആറ് ഗ്രാമി അവാര്‍ഡ്, 30 ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ്, 22 അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് എന്നിങ്ങനെ 415 പുരസ്‌കാരങ്ങള്‍ വിറ്റ്‌നിക്ക് ലഭിച്ചിട്ടുണ്ട്. 1985 ല്‍ പുറത്തിറങ്ങിയ 'സേവിങ് ഓള്‍ മൈ ലൗ ഫോര്‍ യു' എന്ന ആല്‍ബത്തിനായിരുന്നു ആദ്യ ഗ്രാമി.

1963 ആഗസ്ത് ഒമ്പതിന് ന്യൂജേഴ്‌സിയിലെ നെവാര്‍ക്കില്‍ ജനിച്ച വിറ്റ്‌നി 1977ല്‍ 14-ാമത്തെ വയസിലാണ് പ്രൊഫഷണല്‍ ഗായികയാകുന്നത്. ചര്‍ച്ച് ക്വയറില്‍ പാടിക്കൊണ്ട് സംഗീതജീവിതമാരംഭിച്ച വിറ്റ്‌നി എണ്‍പതുകളിലും തൊണ്ണൂറുകളിലൂം പോപ് സംഗീതത്തിന്റെ ഉന്നതങ്ങള്‍ കീഴടക്കി. വില്‍പനയില്‍ റെക്കോര്‍ഡിട്ട ഒട്ടേറെ ആല്‍ബങ്ങള്‍ വിറ്റ്‌നിയുടേതായി പുറത്തുവന്നിട്ടുണ്ട്.

തൊണ്ണൂറുകളുടെ അവസാനത്തോടെ ലഹരിമരുന്നിന് അടിമപ്പെട്ട വിറ്റ്‌നിയുടെ ജീവിതം ഏറെക്കാലമായി താളം തെറ്റിയ നിലയിലായിരുന്നു. ഞായറാഴ്ച നടക്കുന്ന ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനാണ് വിറ്റ്‌നി ലോസ് ആഞ്ചലസിലെത്തിയത്.

English summary
Whitney Houston, dead tonight at 48, is already being eulogized as a tragic diva. We should remember her instead as an athlete. At her peak, in the 1980s and early-90s, Houston was as formidable a physical force as American popular music has produced.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X