ഇസ്രായേല്‍ എംബസി വാഹനത്തില്‍ സ്‌ഫോടനം

സ്‌ഫോടനമുണ്ടായ തു്ഗ്ലക്ക് റോഡരികില്‍ പ്രമുഖ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങളും ഒട്ടനവധി നേതാക്കളും ഓഫിസുകളും താമസസ്ഥലങ്ങളുമുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് താമസിക്കുന്നതും ഇതിനടുത്താണ്.
നയതന്ത്രപ്രതിനിധികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ സ്‌ഫോടനമുണ്ടായിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്-ഇസ്രായേല്‍ എംബസി വക്താവ് ഡേവിഡ് ഗോള്‍ഡ്ഫാര്‍ബ് അറിയിച്ചു.
പ്രദേശത്തെത്തിയ ഫോറന്‍സിക് വിദഗ്ധര്‍ നല്‍കുന്ന പ്രാഥമിക സൂചന അനുസരിച്ച് സ്‌ഫോടനത്തിനു പിറകില്‍ തീവ്രവാദ ആക്രമണത്തിനുള്ള സാധ്യത തള്ളികളയനാവില്ല. ഇന്ത്യയിലുണ്ടായ തീവ്രവാദ ആക്രമണത്തിനു പിറകില്‍ ഇറാനാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പ്രസ്താവിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications