ആശ്വാസകിരണം പദ്ധതി, ഉദ്ഘാടനം 16ന്
പാലക്കാട്: സാമൂഹ്യ സുരക്ഷാമിഷന്റെ ആശ്വാസകിരണം പദ്ധതി ഫെബ്രുവരി 16 ന് സാമൂഹ്യക്ഷേമപഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ പാലക്കാട് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 ന് മോയന്‍ എല്‍.പി.സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യാതിഥിയായിരിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എയാണ് അധ്യക്ഷന്‍.
പലവിധ രോഗങ്ങളാലും ശാരീരികമായ വൈകല്യങ്ങളാലും കഷ്ടപ്പെടുന്നവരെ പരിചരിക്കുന്നവര്‍ക്കുള്ള സഹായ പദ്ധതിയാണ് ആശ്വാസകിരണം പദ്ധതി. പദ്ധതിക്കര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഒന്നാം ഘട്ട ധനസഹായം നല്‍കുന്ന ആദ്യ ജില്ലയാണ് പാലക്കാട്.
എം.പി.മാരായ എം.ബി.രാജേഷ്, പി.കെ.ബിജു, എം.എല്‍.എ.മാരായ വി.ടി.ബല്‍റാം, സി.പി.മുഹമ്മദ്, കെ.എസ്.സലീഖ, എം.ഹംസ, കെ.വി.വിജയദാസ്, എന്‍.ഷംസുദ്ദീന്‍, എ.കെ.ബാലന്‍, കെ.അച്യുതന്‍, വി.ചെന്താമരാക്ഷന്‍, എം.ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍, നഗരസഭാ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസ്, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കളത്തില്‍ അബ്ദുളള, സാമൂഹ്യക്ഷേമ വകുപ്പ് ഡയറക്ടര്‍ എം.എസ്.ജയ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.കെ.ഗൌരി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സി.പി.റസാക്ക്, വാര്‍ഡ് കൌണ്‍സിലര്‍ വി.എ.നാസര്‍ എന്നിവര്‍ പങ്കെടുക്കും. കെ.എസ്.എസ്.എം. എക്‌സി.ഡയറക്ടര്‍ ഡോ.ടി.പി.അഷറഫ് സ്വാഗതവും സംസ്ഥാന ലെയ്‌സണ്‍ ഓഫീസര്‍ നാനാക്കല്‍ മുഹമ്മദ് നന്ദിയും പറയും.












Click it and Unblock the Notifications