മലയാളം ക്ലാസിക്കല്‍ പദവി, ശ്രമം ഊര്‍ജിതമാക്കും
തിരുവനന്തപുരം: മലയാള ഭാഷയ്ക്ക് ക്ളാസിക്കല്‍ പദവി നേടിയെടുക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ ചുമതലപ്പെടുത്തി.
മലയാള ഭാഷ, സാഹിത്യം, പ്രാദേശിക സംസ്കാരം എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കും വിധം മലയാളം സര്‍വ്വകലാശാല സ്ഥാപിക്കുന്നത് സംബന്ധിച്ച് തുടര്‍ന്ന് യോഗം ചര്‍ച്ച ചെയ്തു. വരും തലമുറകള്‍ക്ക് മലയാള ഭാഷയില്‍ താല്പര്യം വളര്‍ത്തിയെടുക്കുക എന്നതാവണം സര്‍വ്വകലാശാലയുടെ ലക്ഷ്യമെന്ന് ഒ.എന്‍.വി.കുറുപ്പ് പറഞ്ഞു.
മലയാളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് കൂടുതല്‍ ശക്തമാക്കണമെന്ന് സുഗതകുമാരി നിര്‍ദ്ദേശിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിലാണ് ഇപ്പോള്‍ മലയാളം മിഷന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ പ്രവാസിമലയാളികള്‍ക്കിടയില്‍ നിന്നും മുതിര്‍ന്നവരും ഭാഷാ പഠനത്തിനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അവര്‍ക്കുവേണ്ടി പ്രത്യേക ക്ളാസുകള്‍ സജ്ജമാക്കുന്നതിന് മിഷന് മുന്നോട്ടുവരണമെന്നും സുഗതകുമാരി ആവശ്യപ്പെട്ടു
ആധുനിക കാലഘട്ടത്തില്‍ കമ്പ്യൂട്ടറിനെ മാറ്റി നിര്ത്താനാവാത്തതുകൊണ്ടുതന്നെ മലയാളഭാഷയ്ക്കു വഴങ്ങുന്ന വിധത്തില്‍ കമ്പ്യൂട്ടര്‍ ഭാഷയെ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ സാംസ്കാരിക മന്ത്രി കെ.സി.ജോസഫ്, എം.എം.ഹസന്, ജോര്‍ജ്ജ് ഓണക്കൂര്‍, അക്ബര്‍ കക്കട്ടില്‍, പുതുശ്ശേരി രാമചന്ദ്രന്, കെ.എല്‍.മോഹനവര്‍മ്മ, പ്രൊഫ.നെടുമുടി ഹരികുമാര്‍, ഡോ.നടുവട്ടം ഗോപാലകൃഷ്ണന്, കെ.എന്‍.എ.ഖാദര്‍ എം.എല്‍.എ, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി സാജന് പീറ്റര്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്.ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
-
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!












Click it and Unblock the Notifications