ഗ്രീസ് സാമ്പത്തിക അച്ചടക്കനടപടികള്‍ക്ക് അംഗീകാരം

ബില്ലിനെതിരേ രാജ്യത്ത് ജനകീയപ്രക്ഷോഭം പൊട്ടിപുറപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്ന സമയത്ത് ജനങ്ങള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കു നേരെ വ്യാപകമായ കല്ലേറും പെട്രോള്‍ ബോംബുമെറിഞ്ഞു. നിരവധി പോലിസുകാര്‍ക്കും പ്രക്ഷോഭകാരികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ പസോക്കും ന്യൂ ഡെമോക്രസിയും ബില്ലിനെ അനുകൂലിച്ചിരുന്നു. രണ്ടു കക്ഷികള്‍ക്കും കൂടി സഭയില്‍ 230 അംഗങ്ങളുണ്ടായിരുന്നെങ്കിലും 199 പേര്‍ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. എതിര്‍ത്തു വോട്ടു ചെയ്തവര്‍ക്കെതിരേ നടപടി തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications