കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതിയലക്ഷ്യക്കേസ്: ഗിലാനി കുറ്റക്കാരന്‍

  • By Ajith Babu
Google Oneindia Malayalam News

Gilani
ഇസ്ലാമാബാദ്: കോടതിയലക്ഷ്യക്കേസില്‍ പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി വിധിച്ചു. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ രണ്ടുവര്‍ഷം നല്‍കിയിട്ടും കോടതി ഉത്തരവ് ഗിലാനി നടപ്പാക്കിയില്ലെന്നും ജസ്റ്റിസ് നാസിര്‍ ഉല്‍ മുല്‍ക്കിന്റെ അധ്യക്ഷതയിലുള്ള ഏഴംഗ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

അതേസമയം ഗിലാനി കുറ്റം നിഷേധിച്ചു. കോടതി ആവശ്യപ്പെടും പോലെ സ്വിസ് അധികൃതര്‍ക്ക് കത്തയയ്ക്കാന്‍ കഴിയില്ല. അഴിമതിക്കേസുകളില്‍ പ്രസിഡന്റെന്ന നിലയില്‍ സര്‍ദാരിക്ക് നിയമപരമായ പരിരക്ഷയുണ്ടെന്ന നിലപാട് ഗിലാനി കോടതിയില്‍ ആവര്‍ത്തിച്ചു.

ഗിലാനിയുടെ രാഷ്ട്രീയ ഭാവിയ്ക്ക് മേല്‍ ഇരുള്‍ വീഴ്ത്തുന്നതാണ് കോടതി വിധി. കുറ്റം തെളിഞ്ഞാല്‍ ആറു മാസം വരെ തടവുശിക്ഷ ലഭിക്കും. കൂടാതെ പ്രധാനമന്ത്രി പദം നഷ്ടപ്പെടുന്നതിനൊപ്പം അഞ്ചു വര്‍ഷം പൊതുപ്രവര്‍ത്തനത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിയും വരും.

ആസിഫ് അലി സര്‍ദാരിയുടെ സ്വിസ് ബാങ്ക് അടക്കമുള്ള വിദേശനിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പുനരാരംഭിക്കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ചെന്നാണ് സര്‍ദാരിക്ക് എതിരെയുള്ള കുറ്റം. സുപ്രീംകോടതി തനിക്കെതിരെ കുറ്റം ചുമത്തിയാല്‍ രാജി വയ്ക്കുമെന്ന് ഗീലാനി വ്യക്തമാക്കിയിരുന്നു.

English summary
Prime Minister Syed Yousuf Raza Gilani has been indicted by the Supreme Court in the much-talked about contempt of court case, a private TV reported Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X