Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാചലില്‍ വാഹനാപകടം, 17 മരണം

ഷിംല: ഹിമാചല്‍ പ്രദേശിലെ കിന്നൗറില്‍ ടിപ്പര്‍ കൊക്കയിലേക്ക് മറിഞ്ഞ് 17 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. കനത്ത മഞ്ഞുവീഴ്ചയാണ് അപകടം കാരണം. റോഡില്‍ നിന്നു വഴുതി നീങ്ങിയ വാഹനം 200 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടുകൂടിയാണ് അപകടമുണ്ടായത്.

ഹിമാലയന്‍ റേഞ്ച് റോഡുകളുടെ ചുമതലയുള്ള ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനുവേണ്ടി പ്രവര്‍ത്തിക്കുന്ന ജനറല്‍ എന്‍ജിനീയറിങ് റിസര്‍വ് ഫോഴ്‌സില്‍പെട്ടവരാണ് മരിച്ചവര്‍.
17 പേര്‍ക്കും സംഭവസ്ഥലത്തുവെച്ചു തന്നെ ജീവന്‍ നഷ്ടപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്പില്ലോയില്‍ നിന്നു പൂവിലേക്കുള്ള യാത്രമധ്യേയാണ് അപകടമുണ്ടായത്.

കിന്നൗര്‍ ജില്ലയിലാകെ കഴിഞ്ഞ രണ്ടു ദിവസമായി കടുത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്. പണി തുടരാന്‍ സാധിക്കാത്തതിനാല്‍ ചൊവ്വാഴ്ച ജോലിക്കെത്തിയ തൊഴിലാളികളെ തിരിച്ചയയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+