കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയെ തടഞ്ഞവര്‍ക്ക് സ്ഥലംമാറ്റം

  • By Ajith Babu
Google Oneindia Malayalam News

Priyanka Vadra
ലഖ്‌നൊ : യു.പിയില്‍ പ്രിയങ്കാഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 'തടസംനിന്ന" ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം. റായ്ബറേലി, ഛത്രപതി ഷാഹൂജി മഹാരാജ് നഗര്‍ (അമേതി) എന്നിവിടങ്ങളിലെ ആറ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥലം മാറ്റിയത്.

കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും കോണ്‍ഗ്രസിന്റെ പരാതിയെത്തുടര്‍ന്നാണത്രേ നടപടി. റായ്ബറേലിയിലെയും സീതാപൂരിലെയും ജില്ലാ മജിസ്‌ട്രേട്ടുമാരെ പരസ്പരം സ്ഥലം മാറ്റിയതിനൊപ്പം സബ്ഡിവിഷന്‍ മജിസ്‌ട്രേട്ട്, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട്, രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, സ്‌റ്റേഷന്‍ ഓഫീസര്‍ എന്നിവരെയുമാണ് മാറ്റിയത്.

ഭരണകക്ഷിയായ ബിഎസ്പിയുടെ സ്വാധീനത്തിന് വഴങ്ങി കോണ്‍ഗ്രസിന്റെ പ്രചാരണം തടസ്സപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്നായിരുന്നു പാര്‍ട്ടിയുടെ പരാതി. പ്രിയങ്കയുടെ പ്രചാരണപരിപാടികള്‍ക്കും അനുമതി നിഷേധിച്ചുവെന്നും കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.

English summary
In a swift decision, the Election Commission ordered the transfer of six senior officials in the Gandhis' home turf of Rae Bareli and Chhatrapati Shahuji Maharaj Nagar (CSM Nagar, Amethi) on Monday. Though the EC gave no clear reason for the sudden move, sources said the transfers were likely made following complaints by Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X