കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീലം: മുന്‍മന്ത്രിമാര്‍ക്കെതിരെ കേസ്

  • By Ajith Babu
Google Oneindia Malayalam News

ബാംഗ്ലൂര്‍: നിയമസഭാ സമ്മേളനത്തിനിടെ മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കണ്ട ബിജെപി എംഎല്‍എമാര്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്. മൂന്ന് മുന്‍ മന്ത്രിമാര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത് ബിജെപിയ്ക്കും തിരിച്ചടിയായിരിക്കുകയാണ്.

ബിജെപി നേതാക്കളായ ലക്ഷ്മണ്‍ സവാദി, സി സി പാട്ടീല്‍ , ജെ കൃഷ്ണ പാലേമര്‍ എന്നിവരെ പ്രതിയാക്കി കേസെടുക്കാന്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കിരണ്‍ ഖെനി വിധാന്‍ സൗധ പൊലീസിനോട് നിര്‍ദേശിച്ചു. 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

അഭിഭാഷകനായ ധര്‍മപാല്‍ ഗൗഡയുടെ പരാതിയി സ്വീകരിച്ചാണ് ഉത്തരവ്. മന്ത്രിമാരായിരുന്ന ഇവര്‍ ഏഴിനാണ് സഭാസമ്മേളനത്തിനിടെ മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കണ്ടത്. മന്ത്രിസ്ഥാനം രാജിവച്ച് വിവാദം അവസാനിപ്പിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. നിയമസഭയിലിരുന്ന അശ്ലീലചിത്രം കണ്ടതിലൂടെ സഭയുടെ പവിത്രതയാണ് മന്ത്രിമാര്‍ തകര്‍ത്തതെന്ന് പരാതിക്കാരന്‍ പറയുന്നു.

മൂന്നുപേര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് അയച്ച സ്പീക്കര്‍ കെ ജി ബൊപ്പയ്യ മറുപടി നല്‍കാന്‍ 19 വരെ സമയം നീട്ടി നല്‍കിയിരുന്നു. സംഭവം അന്വേഷിക്കുന്ന ഏഴംഗ നിയമസഭാസമിതി മാര്‍ച്ച് 12നുള്ളില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നാണ് സ്പീക്കറുടെ നിലപാട്. അതേസമയം എംഎല്‍എമാരെ സഭയില്‍നിന്ന് പുറത്താക്കാതെ സമിതിയോട് സഹകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

English summary
More trouble seems to be in store for Karnataka’s ministers caught surfing porn on their mobile in the assembly as the metropolitan court on Monday directed the Jurisdictional Vidhana Soudha police to investigate the matter and submit a report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X