കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധിയുടെ കണക്കെടുപ്പിന് ഒരുക്കങ്ങളായി

  • By Ajith Babu
Google Oneindia Malayalam News

 Sree Padmanabhaswamy temple
ദില്ലി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല്യനിര്‍ണയത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കേരളസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇത് വിശദീകരിച്ചുള്ള ഇടക്കാല റിപ്പോര്‍ട്ടും കേരളം സമര്‍പ്പിച്ചു.

സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കോടതി നിര്‍ദേശിച്ച 14 നിര്‍ദേശങ്ങളില്‍ ഭൂരിപക്ഷവും നടപ്പാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചില നിര്‍ദേശങ്ങള്‍ രണ്ടാം ഘട്ടത്തില്‍ മാത്രമേ നടപ്പാക്കാനാകൂവെന്നും റിപ്പോര്‍ട്ടില്‍ സംസ്ഥാനം വ്യക്തമാക്കി.

സ്വത്തുക്കളുടെ മൂല്യനിര്‍ണയം ഈ മാസം 20 ന് ആരംഭിക്കുമെന്നും ക്ഷേത്രനിധിയിലെ ഒരോ വസ്തുവും പരിശോധിക്കാന്‍ 20 മിനുട്ട് വീതമെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ സംസ്ഥാനം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ദീര്‍ഘമായ നടപടിയായിരിക്കും ഇതെന്നും സംസ്ഥാനം വിശദീകരിയ്ക്കുന്നുണ്ട്.

English summary
The Kerala Government has on Tuesday submitted a report in the Supreme Court as an intimation about the Expert panel’s decision to resume the evaluation process of valuables found inside the secret chambers of the famous Sree Padmanabhaswamy temple here from February 20th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X