വധു മുങ്ങി; വരന്‍ വേറെ പെണ്ണുകെട്ടി
തൃശൂര്‍: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന്റെ തലേന്ന് വധു മുങ്ങി. എന്നാല്‍ തീരുമാനിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വരന്‍ മറ്റൊരു യുവതിയ്ക്ക് മിന്നുകെട്ടി. തൃശൂര്‍ എടമുട്ടം സ്വദേശിനിയായ യുവതിയുടെയും വലപ്പാട് സ്വദേശിയായ യുവാവിന്റെയും വിവാഹം കഴിഞ്ഞ 12നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ തലേദിവസം വധു മുങ്ങുകയായിരുന്നു.
വധുവിന്റെ മാതാവിന് സുഖമില്ലെന്ന് അറിയിച്ചുകൊണ്ട് വിവരം ലഭിച്ചതനെ തുടര്‍ന്ന് വരനും ബന്ധുക്കളും എത്തിയപ്പോഴാണ് യുവതിയെ കാണാനില്ലെന്ന കാര്യമറിഞ്ഞത്. പിന്നീട് വരനും ബന്ധുക്കളും പെണ്‍വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ അവര്‍ക്കായില്ല. ഇതിനിടെ വരന്റെ വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. പെണ്‍കുട്ടിക്ക് വിവാഹത്തിന് താത്പര്യമില്ലാത്തതിനാല്‍ വീടുവിട്ടുപോവുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ഇതിനിടെ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്താന്‍ വരന്റെ വീട്ടുകാരും സുഹൃത്തുക്കളും ശ്രമങ്ങള്‍ ആരംഭിച്ചു. ഒടുവില്‍ ഏങ്ങണ്ടിയൂര്‍ ഏത്തായ് സ്വദേശിനിയായ യുവതിയെ വധുവായി തീരുമാനിയ്ക്കുകയായിരുന്നു.
പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു ഇവരുടെ പെണ്ണുകാണല്‍ ചടങ്ങ് നടന്നത്. പ്രഥമദര്‍ശനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിവാഹവും നടന്നു.












Click it and Unblock the Notifications