വിളപ്പില്‍ശാല കോണ്‍. ഹര്‍ത്താല്‍ പൊളിഞ്ഞു
മലയിന്‍കീഴ്: ചവറുവണ്ടികള്‍ ബലപ്രയോഗത്തിലൂടെ കടത്തിവിടാനുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിളപ്പില്‍ശാലയില്‍ തണുത്തപ്രതികരണം.
ഹര്‍ത്താലിനോട് മുഖം തിരിച്ചുനില്‍ക്കുന്ന നിലപാടാണ് പ്രദേശത്തെ ജനങ്ങള്‍ സ്വീകരിച്ചിരിയ്ക്കുന്നത്.
കടകളെല്ലാം തുറന്ന് പ്രവര്‍ത്തിച്ചു. വാഹനഗതാഗതത്തിനും തടസ്‌സമുണ്ടായില്ല.
സമരം രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ച് ഫാക്ടറിക്കെതിരെ സമരം ചെയ്യുന്ന ജനകീയ സമരസമിതി ഹര്‍ത്താലില്‍ പങ്കെടുക്കുന്നില്ല. ഹര്‍ത്താലിന് ജനപിന്തുണയില്ലെന്ന് കണ്ട് ബിജെപിക്കാര്‍ ഇതില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്. എന്നാല്‍ ഹര്‍ത്താലില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രാദേശികനേതാക്കള്‍ പറയുന്നത്. നെടുങ്കുഴിയില്‍ സമരസമിതി നടത്തുന്ന റിലേ സത്യാഗ്രഹം ചൊവ്വാഴ്ചയും തുടരുന്നുണ്ട്.












Click it and Unblock the Notifications